Saturday, 14 May 2016

ഇനിയെന്നും ഏകാന്തത മതി എനിക്ക്....
കാരണം, എന്നെ വേദനിപ്പിക്കാൻ ഇനി ആർക്കും കഴിയില്ലല്ലൊ...!
ചോര പൊടിയുമെൻ നെഞ്ചകവും ആരും കാണില്ലല്ലൊ...!
"भुला दिया तुमको मैंने हमेशा केलिये,
जैसे कल रात की ख्वाबों को भुला दिया।
मिटा दिया तुमको दिल से,
जैसे किताब के एक पन्ने को भाड़ दिया ।"
കളിച്ചും ചിരിച്ചും
കളിയാക്കിയും
ദിനരാത്രങ്ങൾ
പറന്നകന്നതറിഞ്ഞീല.
പുഞ്ചിരിക്കുമീ മുഖംമൂടി തൻ
മറവിലൊഴുകുമെൻ
കണ്ണുനീരിതെങ്ങോ പോയ്-
മറഞ്ഞതും അറിഞ്ഞീല ഞാൻ.
നീർകുമിളയാമീ- ജീവിതത്തിൽ;
താണ്ടുവാൻ ദൂരങ്ങളിനിയുമേറെ.
മറക്കില്ലൊരിക്കലും;
നിങ്ങളെനിക്കേകിയൊരീ സുദിനങ്ങൾ...!