Saturday, 14 May 2016

ഇനിയെന്നും ഏകാന്തത മതി എനിക്ക്....
കാരണം, എന്നെ വേദനിപ്പിക്കാൻ ഇനി ആർക്കും കഴിയില്ലല്ലൊ...!
ചോര പൊടിയുമെൻ നെഞ്ചകവും ആരും കാണില്ലല്ലൊ...!
"भुला दिया तुमको मैंने हमेशा केलिये,
जैसे कल रात की ख्वाबों को भुला दिया।
मिटा दिया तुमको दिल से,
जैसे किताब के एक पन्ने को भाड़ दिया ।"
കളിച്ചും ചിരിച്ചും
കളിയാക്കിയും
ദിനരാത്രങ്ങൾ
പറന്നകന്നതറിഞ്ഞീല.
പുഞ്ചിരിക്കുമീ മുഖംമൂടി തൻ
മറവിലൊഴുകുമെൻ
കണ്ണുനീരിതെങ്ങോ പോയ്-
മറഞ്ഞതും അറിഞ്ഞീല ഞാൻ.
നീർകുമിളയാമീ- ജീവിതത്തിൽ;
താണ്ടുവാൻ ദൂരങ്ങളിനിയുമേറെ.
മറക്കില്ലൊരിക്കലും;
നിങ്ങളെനിക്കേകിയൊരീ സുദിനങ്ങൾ...!

വിട പറയും നേരം...

പതുക്കെ നിൻ തോളത്തു കൈ വച്ചു പഴയൊരീ-
പടിയിൽ ചവുട്ടി ഞാനീ കടവത്തിറങ്ങട്ടെ,
ഇത്രയും തുഴഞ്ഞല്ലൊ നാമൊത്ത്...!

കാറും കോളുമെത്രയോ തിമിർത്തിട്ടും
നാമേതും ഭയന്നില്ല!
വെയിലും മഞ്ഞും
തോരാ മഴയുമെത്രയ്ക്കു മേൽ കയർത്തു,
നാമിന്നോളമൽപവും വിറച്ചില്ല!

ഇരുളെത്രമേൽ നെഞ്ചത്തിടിച്ചു തിരപ്പുറത്തിരിക്കെ!
നാമെന്നിട്ടുമൊട്ടുമേ തളർന്നില്ല!

വിതച്ചും വിള കൊയ്തു മെതിച്ചും
മണ്ണിൽ മനസിടറാതുടയാതെ
നമ്മുടെ വിയർപ്പായ് പെയ്തു!

അത്രയും നന്ന് നോക്കുക, നമുക്കീ-
പകലിന്നുച്ചത്തിൽ
സ്തുതി ചൊല്ലിപ്പിരിയാം,
സന്തുഷ്ടരായ്...!

ഉലയാക്കരുത്തായ് പൊലിച്ചും
പരസ്പരം തുണയും തണലുമായ്
തളിർത്തുവെന്തൊ തമ്മിൽ
നിറഞ്ഞതോർമ്മിക്കുക!

ശരി..! നീ തുഴഞ്ഞോളൂ..!
നിങ്ങൾക്കു വെയിൽ വെട്ടമിനിയുമേറെ,
ഞാനിനി പകലോർമ്മ!

ഇവിടീ കടവത്തു ഞാനിറങ്ങട്ടെ;
നിങ്ങളെ പിരിയാനല്ല, വീണ്ടും
കണ്ടുമുട്ടുവാൻ മാത്രം....!!

Athura pyar

ना  ही  मै एक शायर ,
ना  ही ये  एक शायरी
मेरे दिल के दङ्कन है ।
मेरे दिल के आँसू है ।